News & Events

Symposium on Reformation

പ്രൊട്ടസ്റ്റന്റ് വിപ്ലവം അഞ്ഞൂറാം വാർഷികത്തോടനുബന്ധിച്ച്  ECCLESIA SEMPER REFORMANDA എന്ന പേരിൽ സത്ന സെന്റ് എഫ്രേംസ് സെമിനാരിയിൽ ഏകദിന പഠനശിബിരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 9.30ന് പഠനശിബിരം ആരംഭിക്കും. സഭയിലും സമൂഹത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ വിപ്ലവത്തിന്റെ തുടക്കം 1517 ൽ ഒക്ടോബറിൽ മാർട്ടിൻ ലൂതർ പ്രസിദ്ധീകരിച്ച 95 തത്വങ്ങൾ ആണ്. മാർട്ടിൻ ലൂതർ ചെയ്ത ഈ നടപടി പാശ്ചാത്യ സഭയിൽ ഏറ്റവും വലിയ രണ്ടാമത്തെ വിഭജനത്തിനും കാരണമായി.
വിപ്ലവത്തിലേക്ക് നയിച്ച ചരിത്ര വസ്തുതകൾ, വിപ്ലവം സഭയിലും സമൂഹത്തിലും ഉളവാക്കിയ പ്രത്യാഘാതങ്ങൾ, വിപ്ലവം സമകാലിക സഭയ്ക്ക് നൽകുന്ന പാഠങ്ങൾ എന്നീ വിഷയങ്ങളെ അധികരിച്ച് ആന്റണി കുതിരമറ്റത്തിൽ വി.സി, റൂബിൾ പാറാശ്ശേരി OFM Cap., പീറ്റർ പാറേമ്മാൻ എന്നീ ദൈവശാസ്ത്ര വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സത്നാ സെമിനാരി പ്രൊഫസറും പ്രശസ്ത ബൈബിൾ - സഭാചരിത്ര പണ്ഡിതനുമായ റവ. ഡോ. ജോർജ്ജ് കുടിലിൽ പഠനശിബിരത്തിന്റെ മോഡറേറ്റർ ആയിരിക്കും.
സെമിനാരി കമ്മീഷൻ ചെയർമാനും, സത്ന രൂപതാധ്യക്ഷനുമായ മാർ ജോസഫ് കൊടക്കല്ലിൽ പഠനശിബിരം ഉത്ഘാടനം ചെയ്ത് സംസാരിക്കും. സത്ന സെമിനാരി റെക്ടർ റവ. ഡോ ജോസഫ് ഒറ്റപ്പുരയ്ക്കൽ , ഡീൻ ഓഫ് സ്റ്റഡീസ് റവ. ഡോ ഫിലിപ് ചക്കുംമൂട്ടില്‍ എന്നിവർ സംസാരിക്കും. സത്നാ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികരും, സിസ്റ്റേഴ്സും, ദൈവശാസത്ര വിദ്യാർത്ഥികളും പങ്കെടുക്കും.